ജിദ്ദയിൽ ചെങ്കടൽ തീരത്ത് 20 ലധികം നീലക്കുഴികൾ കണ്ടെത്തി

redsea

ജിദ്ദ- ചെങ്കടൽ തീരത്ത് 20ലധികം നീലക്കുഴികൾ കണ്ടെത്തിയതായി കൃഷി ജല പരിസ്ഥിതി മന്ത്രി അബ്ദുറഹ്മാൻ അൽഫദ്‌ലി അറിയിച്ചു. സൗദി വന്യജീവി വികസന കേന്ദ്രം സൗദിയിലെ നീലക്കുഴികൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിഗൂഢതകൾ കാത്തുസൂക്ഷിക്കുകയും രഹസ്യങ്ങൾ മറയ്ക്കുകയും ചെയ്ത കടലിന്റെ അത്ഭുതങ്ങളിൽ ഒന്നാണ് നീലക്കുഴികളെന്ന് സൗദി വന്യജീവി വികസന കേന്ദ്രം സി.ഇ.ഒ ഡോ. മുഹമ്മദ് ഖുർബാൻ അഭിപ്രായപ്പെട്ടു. 2022ൽ സൗദി അറേബ്യയുടെ തെക്കൻ തീരപ്രദേശത്തെ ചെങ്കടലിൽ ഇരുപതിലധികം നീലക്കുഴികൾ കണ്ടെത്തിയിട്ടുണ്ട്. ഇത് പാരിസ്ഥിതിക നേട്ടങ്ങൾക്കപ്പുറം സാമ്പത്തിക നേട്ടത്തിന് വഴി തുറക്കുന്ന വിനോദ സഞ്ചാരമേഖലക്കും മികച്ച സംഭാവനയാണ്.

രാജ്യത്തെ ഗവേഷകർക്കും നീലക്കുഴികൾ ഗുണം ചെയ്യുന്നതാണ്. സൗദി ഗ്രീൻ ഇനിഷ്യേറ്റീവുകളുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പരിസ്ഥിതി സംരക്ഷണവും പഠനവും 2023 ഓടെ 30 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ അന്തർദേശീയ വിദഗ്ധർ ശിൽപശാലയിൽ പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!