വിനോദസഞ്ചാരത്തിനുള്ള ബോട്ട് സർവ്വീസ്; ഏജൻസി കമ്പനികൾക്ക് ലൈസൻസ് നൽകി സൗദി

boat

റിയാദ്: സൗദി അറേബ്യയിൽ വിനോദസഞ്ചാരത്തിനുള്ള ബോട്ട് സർവ്വീസ് നടത്തുന്ന ഏജൻസി കമ്പനികൾക്ക് ലൈസൻസ് നൽകി തുടങ്ങി. സൗദി ചെങ്കടൽ അതോറിറ്റിയാണ് ലൈസൻസ് അനുവദിച്ചത്. ആദ്യം ആറ് കമ്പനികൾക്കാണ് ലൈസൻസ് ലഭിച്ചത്.

വിഷൻ 2030 ചട്ടക്കൂടിനുള്ളിൽ ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി ചെങ്കൽ മേഖലയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. വിനോദസഞ്ചാരികൾക്കും നിക്ഷേപകർക്കും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനാണ് ലൈസൻസ് അനുവദിക്കാൻ ആരംഭിച്ചത്. തദ്ദേശീയവും അന്തർദേശീയവുമായ കമ്പനികൾക്കാണ് ലൈസൻസ് ലഭിച്ചിരിക്കുന്നത്.

ടൂറിസ്റ്റ് മറീനകളിലും തുറമുഖങ്ങളിലും ബോട്ട് സർവ്വീസ് പ്രവർത്തനങ്ങൾ സുഗമമാക്കൽ, ടൂറിസം ലോജിസ്റ്റിക് സേവനങ്ങൾ നിയന്ത്രിക്കൽ, കസ്റ്റംസ് നടപടി ക്രമങ്ങളിൽ പിന്തുണ നൽകൽ എന്നിവയാണ് അതോറിറ്റി ലക്ഷ്യം വെയ്ക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!