ഗുരുതര നിയമ ലംഘ നങ്ങൾ; റിയാദിൽ 9 വിശ്രമ, ബോഡി കെയർ സെന്ററുകൾ അധികൃതർ അടച്ചുപൂട്ടി

closed

റിയാദ്: റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകൾ അധികൃതർ അടച്ചുപൂട്ടി. ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കഴിഞ്ഞമാസം നഗരസഭാ ഉദ്യോഗസ്ഥർ നടത്തിയ 413 ഫീൽഡ് പരിശോധനകളിൽ 293 സ്ഥാപനങ്ങളിലായി 1,434 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്.

ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന നടത്തിയത്. സൈൻ ബോർഡുകൾ സ്ഥാപിക്കാതിരിക്കുക തുടങ്ങി നിരവധി ലംഘനങ്ങളാണ് കണ്ടെത്തിയത്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളുടെയും പരിശോധന തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!