റിയാദ്- വെള്ളിയാഴ്ച റിയാദ് ബൊളിവാഡ് സിറ്റിയിലെത്തിയത് രണ്ട് ലക്ഷം പേർ. ഇതാദ്യമായാണ് ഇത്രയധികം പേർ ബൊളിവാഡ് സിറ്റിയിലെത്തിയതെന്ന് എൻടർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് പറഞ്ഞു. ഈ സാഹചര്യത്തിൽ പ്രവേശനം നിയന്ത്രിക്കേണ്ടി വന്നതായും അദ്ദേഹം വ്യക്തമാക്കി.
സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്താണ് ബൊളിവാഡ് സിറ്റിയിലേക്ക് പ്രവേശനം അനുവദിക്കാതിരുന്നത്. വെള്ളിയാഴ്ച മുഹമ്മദ് അൽഅലി തിയേറ്ററിൽ ദി റെഡ് ബോക്‌സ് എന്ന ഹാസ്യ നാടകം സംഘടിപ്പിച്ചിരുന്നു. ലൈല അലവി, ബയൂമി ഫുആദ്, മൈമി ജമാൽ, സുലൈമാൻ ഈദ് എന്നിവരാണ് ഇതിൽ അഭിനയിച്ചത്. ഇതായിരുന്നു ജനത്തിരക്ക് കൂടാൻ കാരണം.