റിയാദ് – ലോകത്തെ ഏറ്റവും വലിയ എൽ.ഇ.ഡി ലൈറ്റ് ബോൾ ആയി റിയാദ് ബുളവാഡ് വേൾഡ് പ്രദേശത്ത് സ്ഥാപിച്ച ലൈറ്റ് ബോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടി. 114 അടിയിൽ കൂടുതലാണ് ഇതിന് വലിപ്പമുള്ളത്.
വിസ്മയകരമായ സിനിമകൾ പ്രദർശിപ്പിക്കുന്ന 220 സീറ്റുള്ള ഗോളാകൃതിയുള്ള തിയേറ്റർ ഇതിനുള്ളിലുണ്ട്.
ആനിമേറ്റഡ് സിനിമ കാണുന്ന ആവേശത്തിലും ഉൽസാഹത്തിലും 360 ഡിഗ്രി വൃത്താകൃതിയുള്ള സ്‌ക്രീനിൽ നിരവധി സിനിമ പ്രദർശനങ്ങൾ ഇവിടെ ആസ്വദിക്കാനാകും.
കണ്ണടകളില്ലാതെയും നിശ്ചിത സീറ്റുകളില്ലാതെയും ത്രീഡി സാങ്കേതിക വിദ്യയിലൂടെ വെർച്വൽ ലോകത്തെ അനുകരിക്കുന്നു എന്നതാണ് ലൈറ്റ് ബോളിനുള്ളിലെ സിനിമയെ വേർതിരിക്കുന്നത്. കുട്ടികൾക്ക് മാത്രമല്ല എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിധത്തിലാണ് ഇതിന്റെ സജ്ജീകരണം. 35 മീറ്ററാണ് ഈ ബോളിന്റെ ഉയരം. എല്ലാ ദിവസം വൈകുന്നേരം 3.30 മുതൽ രാത്രി 10.30 വരെ അര മണിക്കൂർ വീതം സിനിമ പ്രദർശനമുണ്ടാകും. ഈ ലൈറ്റ് ബോൾ ബൊളിവാഡ് വേൾഡിന്റെ ആകർഷകങ്ങളിലൊന്നാണ്.