റിയാദ് – റിയാദ് പ്രവിശ്യയിലെ അഫീഫിൽ ഓട്ടിസം ബാധിച്ച ഒമ്പതു വയസുകാരൻ വീടിനു സമീപത്തെ ഭൂഗർഭ വാട്ടർ ടാങ്കിൽ വീണ് മരിച്ചു. കുടുംബാംഗങ്ങളുടെ ശ്രദ്ധയിൽ പെടാതെ കുട്ടി വീട്ടിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും അയൽവാസികളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിവിൽ ഡിഫൻസ് അധികൃതർ എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.