റിയാദ് – അഫീഫ്, ദരിയ റോഡിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ബസിന് തീപിടിച്ചു. പിൻവശത്തെ ടയർ പൊട്ടിത്തെറിച്ചാണ് ബസിൽ തീ പടർന്നുപിടിക്കാൻ കാരണമായത്. സംഭവം ശ്രദ്ധയിൽ പെട്ടയുടൻ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. മഴക്കിടെയാണ് ബസിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് യൂണിറ്റുകളെത്തി ബസിലെ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. ട്രാഫിക് സംഘം ഇടപെട്ട് യാത്രക്കാരെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും റോഡിൽ ഗതാഗതം ക്രമീകരിക്കുകയും ചെയ്തു.
