Search
Close this search box.

കിഴക്കൻ പ്രവിശ്യയിൽ ആരംഭിച്ച പൊതുഗതാഗത പദ്ധതി വൻ വിജയമാകുന്നു

bus service

ദമാം – കിഴക്കൻ പ്രവിശ്യയിൽ ആരംഭിച്ച പൊതുഗതാഗത പദ്ധതി വൻ വിജയമാകുന്നു. പ്രതിദിന ബസ് യാത്രക്കാരുടെ എണ്ണം 5,000 കടന്നിരിക്കുകയാണ്. പ്രതിവർഷം 50 ലക്ഷം യാത്രക്കാരെയാണ് കിഴക്കൻ പ്രവിശ്യ പൊതുഗതാഗത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ പദ്ധതിക്കു കീഴിൽ 77 ബസുകളും 212 ബസ് സ്റ്റേഷനുകളുമാണുള്ളത്.

നിലവിൽ ഏഴു റൂട്ടുകളിലാണ് ബസ് സർവീസുകളുള്ളത്. ഇതിൽ പ്രധാനം ദമാം-അൽകോബാർ, ദഹ്‌റാൻ, ഖത്തീഫ്, ഇൻഡസ്ട്രിയൽ സിറ്റി എന്നിവയാണ്. ഒരു ദിശയിൽ യാത്രാ ടിക്കറ്റ് നിരക്ക് 3.45 റിയാലാണ്. പത്തു റിയാലിന്റെ മാഗ്നറ്റിക് കാർഡ് ഉപയോഗിച്ചും ബസ് ആപ്പ് വഴിയും ടിക്കറ്റ് നിരക്ക് അടക്കാൻ കഴിയും. സാധാരണ ടിക്കറ്റുകളും ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!