നയതന്ത്ര പാസ്‌പോർട്ടുള്ള നിക്ഷേപകർക്ക് ബിസിനസ് വിസ ഫീസിൽ ഇളവ്

saudi

റിയാദ് – നയതന്ത്ര അല്ലെങ്കിൽ പ്രത്യേക പാസ്‌പോർട്ടുകൾ കൈവശമുള്ള നിക്ഷേപകരെ ബിസിനസ് വിസിറ്റ് വിസ ഫീസിൽ നിന്ന് ഒഴിവാക്കാൻ സൗദി അറേബ്യ തീരുമാനിച്ചതായി റിപ്പോർട്ട്. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും സർക്കാർ അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം (MOFA), നിക്ഷേപ മന്ത്രാലയവുമായി (MISA) സഹകരിച്ച് “വിസിറ്റിംഗ് ഇൻവെസ്റ്റർ” എന്ന പേരിൽ ഇലക്ട്രോണിക് ബിസിനസ് വിസിറ്റ് വിസകൾ നൽകുന്നതിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബിസിനസ് വിസിറ്റ് വിസയുടെ രണ്ടാം ഘട്ടം, മുമ്പത്തെ പട്ടികയിൽ ഉൾപ്പെടാത്ത, ലോകത്തിലെ മറ്റ് രാജ്യങ്ങളെ ഉൾക്കൊള്ളുന്നതാണ്.

അതേസമയം പാസ്‌പോർട്ടിന്റെ സാധുത, വിസ ഫീസ്, കാലാവധി എന്നിവ സംബന്ധിച്ച് രാജ്യവും മറ്റ് രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ഉഭയകക്ഷി കരാറുകൾ കണക്കിലെടുത്ത് പാസ്‌പോർട്ടിന് ആറ് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണമെന്നും രാജ്യത്ത് അംഗീകരിച്ച മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

നിക്ഷേപകൻ രാജ്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതും ആവശ്യമാണ്. ബിസിനസ്സ് വിസ കൈവശമുള്ളവർ ഹജ്ജ് തീർത്ഥാടനം നടത്തരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ വിസയിൽ പറഞ്ഞിരിക്കുന്ന അനുവദനീയമായ കാലയളവ് പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.നയതന്ത്ര പാസ്‌പോർട്ടുകൾ കൈവശമുള്ള നിക്ഷേപകർക്ക് ബിസിനസ് വിസ ഫീസ് ഇളവ്

റിയാദ് – നയതന്ത്ര അല്ലെങ്കിൽ പ്രത്യേക പാസ്‌പോർട്ടുകൾ കൈവശമുള്ള നിക്ഷേപകരെ ബിസിനസ് വിസിറ്റ് വിസ ഫീസിൽ നിന്ന് ഒഴിവാക്കാൻ സൗദി അറേബ്യ തീരുമാനിച്ച ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. വാണിജ്യ ആവശ്യങ്ങൾക്കല്ലാതെ പുതിയ വിസ സേവനം ദുരുപയോഗം ചെയ്യരുതെന്നും സർക്കാർ അറിയിച്ചു.

വിദേശകാര്യ മന്ത്രാലയം (MOFA), നിക്ഷേപ മന്ത്രാലയവുമായി (MISA) സഹകരിച്ച് “വിസിറ്റിംഗ് ഇൻവെസ്റ്റർ” എന്ന പേരിൽ ഇലക്ട്രോണിക് ബിസിനസ് വിസിറ്റ് വിസകൾ നൽകുന്നതിന്റെ രണ്ടാം ഘട്ടം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ബിസിനസ് വിസിറ്റ് വിസയുടെ രണ്ടാം ഘട്ടം, മുമ്പത്തെ പട്ടികയിൽ ഉൾപ്പെടാത്ത, ലോകത്തിലെ മറ്റ് രാജ്യങ്ങളെ ഉൾക്കൊള്ളുന്നതാണ്.

അതേസമയം പാസ്‌പോർട്ടിന്റെ സാധുത, വിസ ഫീസ്, കാലാവധി എന്നിവ സംബന്ധിച്ച് രാജ്യവും മറ്റ് രാജ്യങ്ങളും തമ്മിൽ ഉണ്ടാക്കിയ ഉഭയകക്ഷി കരാറുകൾ കണക്കിലെടുത്ത് പാസ്‌പോർട്ടിന് ആറ് മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണമെന്നും രാജ്യത്ത് അംഗീകരിച്ച മെഡിക്കൽ ഇൻഷുറൻസ് എടുത്തിരിക്കണമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

നിക്ഷേപകൻ രാജ്യത്തിൽ നിലവിലുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കേണ്ടതും ആവശ്യമാണ്. ബിസിനസ്സ് വിസ കൈവശമുള്ളവർ ഹജ്ജ് തീർത്ഥാടനം നടത്തരുതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൂടാതെ വിസയിൽ പറഞ്ഞിരിക്കുന്ന അനുവദനീയമായ കാലയളവ് പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!