ജിദ്ദ- 35 കാരനായ പാകിസ്ഥാന്‍ സ്വദേശിയും 70 കാരി കനേഡിയന്‍ സ്ത്രീയും വിവാഹിതരായി. 2017 ല്‍ ഫേസ്ബുക്ക് വഴി ആരംഭിച്ച പരിചയമാണ് പ്രണയത്തിലേക്കും തുടർന്ന് വിവാഹത്തിലേയ്ക്കും വളർന്നതെന്ന് പാക് യുവാവ് നഈം പറഞ്ഞു. സമൂഹ മാധ്യമത്തിൽ സുഹൃത്തുക്കളായത് മുതൽ തങ്ങള്‍ ചാറ്റ് തുടങ്ങിയെന്നും പിന്നീട് അത് അടുത്ത ബന്ധത്തിലേക്ക് വളര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.