റിയാദ്: ക്യാപിറ്റൽ മാർക്കറ്റ് നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതിന് ഒരു കമ്പനിയിലെ മൂന്ന് ജീവനക്കാർക്ക് പിഴ ചുമത്തി. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 3.95 ദശലക്ഷം പിഴയാണ് ചുമത്തിയിരിക്കുന്നത്. കമ്പനി ജീവനക്കാരിൽ ഒരാൾക്ക് ആറുമാസത്തെ തടവു ശിക്ഷയും വിധിച്ചു. ക്യാപിറ്റൽ മാർക്കറ്റ് നിയമത്തിന്റെയും കമ്പനി നിയമത്തിന്റെയും വിവിധ വ്യവസ്ഥകൾ ലംഘിച്ചതിനാണ് ശിക്ഷ.
കമ്പനിയിലെ ഫിനാൻഷ്യൽ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ സൊഹൈൽ സഈദ് മുഹമ്മദ് സഈദ്, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൈലാഷ് നാഥ് സദാംഗി, ചീഫ് എക്സിക്യൂട്ടീവ് ഫവാസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ മൊഹ്സെൻ അൽഖോദാരി എന്നിവരെയാണ് ശിക്ഷിച്ചത്.
ശിക്ഷിക്കപ്പെട്ട കമ്പനി ജീവനക്കാരെ മൂന്ന് വർഷത്തേക്ക് സൗദി എക്സ്ചേഞ്ചിൽ ട്രേഡ് ചെയ്യുന്ന കമ്പനികളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ഫവാസ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽമോഹ്സെൻ അൽഖുദാരിക്കാണ് ആറു മാസം തടവു ശിക്ഷ ലഭിച്ചിരിക്കുന്നത്.