ജിസാന്‍ – ജിസാന്‍ പ്രവിശ്യയിലെ അഹദ് മസാരിഹയിലെ ഇസ്‌കാന്‍ അല്‍ഹംസ റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. സൗദി പൗരനും ഭാര്യയും മൂന്നു പെണ്‍മക്കളും ഇവരുടെ ബന്ധുവായ ബാലനുമാണ് മരിച്ചത്. മറ്റൊരു ബന്ധുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗശയ്യയിലായ ഭാര്യാമാതാവിനെ സന്ദര്‍ക്കാൻ പോകുന്നതിനിടെയാണ് സൗദി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാര്‍ മറിയുകയായിരുന്നു. സഹോദരിയും ഭര്‍ത്താവും മൂന്നു പെണ്‍മക്കളും മറ്റൊരു സഹോദരിയുടെ രണ്ടു മക്കളുമാണ് കാറിലുണ്ടായിരുന്നതെന്ന് അപകടത്തില്‍ മരണപ്പെട്ട സൗദി വനിതയുടെ സഹോദരന്‍ ഹുസൈന്‍ നുശൈലി പറഞ്ഞു. ഒരു സഹോദരീ പുത്രന്‍ ഒഴികെ കാറിലുണ്ടായിരുന്നവരെല്ലാവരും അപകടത്തില്‍ മരണപ്പെട്ടു. എതിര്‍ദിശയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച രണ്ടാമത്തെ കാര്‍ തന്റെ സഹോദരിയും കുടുംബവും സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നെന്നും ഹുസൈന്‍ നുശൈലി പറഞ്ഞു.