അല്‍ഖര്‍ജ് – ഹായിലിനു സമീപം ഹുമിയാത്തില്‍ ട്രെയിലറിന് പിന്നില്‍ കാറിടിച്ച് മലയാളി ടാക്‌സി ഡ്രൈവര്‍ മരണമടഞ്ഞു. ആലുവ പുറയാന്‍ തൂമ്പാലകത്തൂട്ട് ഷംസുദ്ദീന്‍ (52) ആണ് മരിച്ചത്. ഇരുപത് വര്‍ഷത്തിലേറെയായി അല്‍ഖര്‍ജില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഹായിലിലേക്ക് ഓട്ടം പോകുന്നതിനിടെയായിരുന്നു ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. മൃതദേഹം അല്‍ഖസറ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്. ഭാര്യയും മൂന്നു മക്കളുമുണ്ട്.