Search
Close this search box.

സൗദിയിൽ വാഹനവിൽപ്പനയ്ക്ക് വാഹനപരിശോധന സർട്ടിഫിക്കറ്റ് നിർബന്ധം

vehicle selling

ദമ്മാം: സൗദിയിൽ വാഹനവിൽപ്പന നടത്താൻ കാലാവധിയുള്ള അംഗീകൃത വാഹനപരിശോധന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. വാഹന വിൽപ്പന നടത്തുന്നതിന് രേഖകൾ തയ്യാറാക്കുന്ന ഏജൻസികളും സ്ഥാപനങ്ങളും ഇത് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

അംഗീകൃത വാഹന പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന നിർദ്ദേശം ഉണർത്തി സൗദി സ്റ്റാന്റേർഡ്‌സ് മെട്രോളജി ക്വാളിറ്റി ഓർഗനൈസേഷൻ. രാജ്യത്ത് വാഹന വിൽപ്പന രേഖകൾ തയ്യാറാക്കി നൽകുന്ന സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമാണ് ഇത് സംബന്ധിച്ച് നിർദ്ദേശം വീണ്ടും നൽകിയത്. വാഹന വിൽപ്പനക്കുള്ള കരാർ പത്രം തയ്യാറാക്കുന്നതിന് മുമ്പ് ഫഹസിന് കൃത്യമായ കാലാവധിയ ഉ്‌ണ്ടെന്ന് ഉറപ്പാക്കുവാനും അതോറിറ്റി ആവശ്യപ്പെട്ടു.

വാഹന വിൽപ്പനക്കുള്ള സുപ്രധാന വ്യവസ്ഥകളിലൊന്നാണ് ഫഹസെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു. വാഹന സാങ്കേതിക പരിശോധനക്ക് പ്രത്യോക ഓർഗനൈസേഷൻ രൂപീകരിക്കുന്നതിനും വിൽപ്പന നടപ്പാക്കുന്നതിനുമുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് പുതിയ നിർദ്ദേശം. ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്‌സിന് ആയച്ച കത്തിലാണ് പുതിയ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!