റിയാദ്: റിയാദിലെ അത്ശാനയില് പ്രവര്‍ത്തിക്കുന്ന സൗദി കെമിക്കല്‍ കമ്പനിയുടെ റിയാക്ടറുകളിലൊന്നിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടരക്കാണ് അപകടം സംഭവിച്ചതെന്ന് കമ്പനി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. അപകടത്തില്‍ പത്ത് മില്യന്‍ റിയാലിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. അപകടത്തെ കുറിച്ച് അന്വേഷണം നടന്നുവരുന്നു. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി വൈകാതെ റിയാക്ടര്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് കമ്പനി അറിയിച്ചു.