തായിഫ് – നഗരത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്ന് വൻ ഇറച്ചി ശേഖരം നഗരസഭ അധികൃതർ പിടികൂടി. തായിഫ് നഗരസഭക്കു കീഴിലെ വെസ്റ്റ് ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ റെഫ്രിജറേറ്ററുകളിൽ നൈലോൺ കീസുകളിൽ സൂക്ഷിച്ച നിലയിലാണ് ഇറച്ചി ശേഖരം കണ്ടെത്തിയത്.
ആരോഗ്യ വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും റെസ്റ്റോറന്റിൽ കണ്ടെത്തി. സ്ഥാപനത്തിൽ ശുചീകരണ നിലവാരം മോശമാണെന്നും വ്യക്തമായി. നിയമം അനുശാസിക്കുന്ന ഏറ്റവും ഉയർന്ന പിഴകൾ റെസ്റ്റോറന്റിന് ചുമത്തി. മറ്റു ശിക്ഷാ നടപടികളും സ്ഥാപനത്തിനെതിരെ സ്വീകരിച്ചുവരികയാണെന്ന് തായിഫ് നഗരസഭ അറിയിച്ചു.