റിയാദ് – ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ടീമിലെത്തിയ ശേഷമുള്ള അൽ നസ്സർ ക്ലബ്ബിന്റെ ആദ്യ മത്സരം റദ്ദ് ചെയ്തു. സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളിലെ അല്‍താഇയുമായുള്ള മത്സരം മഴ മൂലമാണ് മാറ്റിവെച്ചത്. കനത്ത മഴ കാരണം സ്‌റ്റേഡിയത്തിലെ വൈദ്യുതിബന്ധം തകരാറിലായി. റൊണാള്‍ഡൊ ഇറങ്ങുമെന്ന് കരുതി ഇരുപത്തയ്യായിരത്തോളം പേര്‍ മത്സരത്തിന്റെ ടിക്കറ്റ് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
അതേസമയം, അൽ നസ്സറിന് വേണ്ടി സൗദി പ്രൊഫഷനല്‍ ലീഗ് ഫുട്‌ബോളില്‍ കളിക്കാന്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കളിക്കവെ ലഭിച്ച രണ്ടു മത്സരത്തിലെ വിലക്ക് സൗദിയില്‍ ക്രിസ്റ്റിയാനൊ പൂര്‍ത്തിയാക്കേണ്ടി വരുമെന്നാണ് സൂചന. ഇതു സംബന്ധിച്ച് വ്യക്തതയില്ല.