റിയാദ്- സൗദി സ്ഥാപക ദിനാഘോഷത്തിൽ ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കെടുത്തു. അറബികളുടെ പാരമ്പര്യ വേഷമായ തോബ് ധരിച്ച് സൗദിയുടെ പതാകയും ചുറ്റി നൃത്തത്തിൽ ചുവടുവെച്ചാണ് ക്രിസ്റ്റ്യാനോ സ്ഥാപക ദിനാഘോഷത്തിൽ പങ്കാളിയായത്. നൃത്തത്തിൽ അറബികൾ കയ്യിലേന്തുന്ന വാളും ക്രിസ്റ്റ്യാനോയുടെ കയ്യിലുണ്ട്. അല്‍ നസ്ര് കളിക്കാരും പരിശീലകന് ഗ്രാസിയയും സൗദി വേഷം ധരിച്ചാണ് ഗ്രൌണ്ടില് നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്.