റിയാദ്- അൽ നസ്ർ ക്ലബില്‍ ചേരുന്നതിന് സൗദി അറേബ്യന്‍ തലസ്ഥാനത്ത് എത്തിയ ലോക ഫുട്‌ബോൾ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ആവേശത്തോടെ വരവല്‍ക്കുന്നതോടൊപ്പം സമൂഹമാധ്യമങ്ങളിലൂടെ തമാശ ഫോട്ടോകളും വീഡിയോകളും ധാരാളമായാണ് പ്രചരിക്കുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരമായ റൊണാള്‍ഡോ റിയാദിലേക്ക് പുറപ്പെടുമ്പോള്‍ നല്‍കിയ കമിംഗ് സൂണ്‍ സന്ദേശവും റിയാദിലെത്തി താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ വാഹനത്തില്‍വെച്ച് പറയുന്ന താങ്ക് യൂ വെരിമച്ച് വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇതോടൊപ്പം റൊണാള്‍ഡോക്ക് അനുവദിച്ച സൗദി തിരിച്ചറിയല്‍ കാര്‍ഡായ ഇഖാമയുടെ വ്യാജ ഫോട്ടോകള്‍ പ്രചരിക്കുകയാണ്. റൊണാള്‍ഡോ സൗദിയിലെത്തുന്നവര്‍ ഒഴിവാക്കാത്ത അല്‍ ബെയക് കഴിക്കുന്ന ഫോട്ടോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. കുടുംബസമേതമെത്തിയ റൊണാള്‍ഡോക്ക് ലഭിച്ചിരിക്കുന്ന ആര്‍ഭാട സൗകര്യങ്ങളെ കുറിച്ചും ഫോട്ടോകളും ട്രോളുകളും പ്രചരിക്കുന്നുണ്ട്.