ജിദ്ദ- കാലാവസ്ഥ മാറ്റം അറിയിച്ച് ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ് അനുഭവപെട്ടു. നഗരത്തെ മുഴുവൻ മൂടുന്ന തരത്തിലാണ് പൊടിക്കാറ്റ് വീശിയത്. പൊടിക്കാറ്റ് ഉയർന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണമെന്നും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.