സൗദിയിൽ തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത

climate change

റിയാദ്- സൗദിയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുള്ളതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. വടക്കൻ അതിർത്തി നഗരങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിൽ താഴ്‌ന്നേക്കും. തബൂക്ക് പ്രവിശ്യയുടെ മലമ്പ്രദേശങ്ങളിൽ മഞ്ഞു വീഴ്ചയുണ്ടാകും.

മക്ക പ്രവിശ്യയിൽ പൊടിക്കാറ്റും മഴയുമുണ്ടാകാൻ സാധ്യതയുണ്ട്. തായിഫ്, അൽ ബാഹ, അദം തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കൻ നഗരങ്ങളിലും പൊടിക്കാറ്റുണ്ടായേക്കും. മഴവെള്ളക്കെട്ടുകളിലും മലവെള്ളപ്പാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിലും ഉല്ലാസത്തിനും സാഹസത്തിനും മുതിരരുതെന്നും സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പു നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!