സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങി

cold climate

ജിദ്ദ: സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങി. തുറൈഫ് ഗവർണറേറ്റിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടത്തരം മുതൽ ശക്തമായ മഴക്കൊപ്പം ഇടി മിന്നലും, വേഗതയേറിയ കാറ്റും ആലിപ്പഴ വർഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ജസാൻ, അസീർ, അൽ-ബാഹ, മക്ക, മദീന, അൽ-ഖസിം, റിയാദ്, ഷർഖിയ തുടങ്ങിയ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മഴക്കും പൊടിക്കാറ്റിനും വളരെയധികം സാധ്യതയുണ്ട്. വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽ-ജൗഫ്, ഹായിൽ, എന്നിവിടങ്ങളിൽ കാഴ്ചക്ക് മങ്ങലേൽപ്പിക്കുംവിധം പൊടിക്കാറ്റുണ്ടാകും. കൂടാതെ താപനിലയിലും ഗണ്യമായ കുറവുണ്ടാകും.

റിയാദ് നഗരത്തിന്റെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തു, മിക്ക സമയങ്ങളിലും ആകാശം മൂടിക്കെട്ടിയ അവസ്ഥയിലാണ്. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും തണുപ്പെത്തി. വരും ദിവസങ്ങളിൽ തണുപ്പ് ഇനിയും വർധിക്കും. തുറൈഫ് ഗവർണറേറ്റിൽ കഴിഞ്ഞ ദിവസം 7 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. രാജ്യത്തെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് തുറൈഫിൽ രേഖപ്പെടുത്തിയതെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!