ജിദ്ദ – സൗദിയിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് തബൂക്കിൽ. ഉത്തര സൗദിയിലെ തബൂക്കിൽ കഴിഞ്ഞ ദിവസം ഏറ്റവും കുറഞ്ഞ താപനില നാലു ഡിഗ്രിയായിരുന്നു. അൽജൗഫിൽ അഞ്ചും ഹായിലിൽ ആറും റഫ്ഹയിലും നജ്‌റാനിലും ഏഴും അറാർ, തുറൈഫ്, അബഹ എന്നിവിടങ്ങളിൽ എട്ടും ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ശൈത്യം ആസ്വദിക്കുന്നതിന് സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ തബൂക്കിൽ എത്തുന്നുണ്ട്.