ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ

saudi

ജിദ്ദ: ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ഏജൻസിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത് സൗദിയുടെ വടക്ക് അതിർത്തിയിലും തബൂക്കിലും അൽജൗഫിലുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യുഎഇയും, ഒമാനുമാണ് സൗദി കഴിഞ്ഞാൽ തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മറ്റു ഗൾഫ് രാഷ്ട്രങ്ങളെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ മഞ്ഞുവീഴ്ച സാധാരണമാണ്. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ ഇവിടുത്തെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയാണ്.

തബൂക്ക് മേഖലയിലെ അൽ ലൗസ് പർവത നിരകളിൽ മഞ്ഞു വീഴ്ച വിനോദസഞ്ചാരികളെ ആകർഷിക്കാറുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!