റിയാദ്: തലകൾ ഒട്ടിപ്പിടിച്ച എരിത്രിയൻ സയാമീസ് ഇരട്ടകൾ വേർപ്പെടുത്തൽ ശസ്ത്രക്രിയക്കായി റിയാദിലെത്തി.
കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ ഇവരെ പരിശോധനകൾക്കായി നാഷണൽ ഗാർഡ് മന്ത്രാലയത്തിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
സയാമീസ് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിക്കുകയും ടെസ്റ്റുകൾ നടത്തുകയും ചെയ്യും. ശേഷം ശസ്ത്രക്രിയ തിയ്യതി തീരുമാനിക്കും. സൗദി അറേബ്യയിൽ എത്തിയപ്പോൾ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥേയത്തിനും ഇരട്ടക്കുട്ടികളുടെ മാതാപിതാക്കൾ സൗദി അറേബ്യയിലെ സർക്കാരിനോടും ജനങ്ങളോടും നന്ദി അറിയിച്ചു.