സൗദി അറേബ്യയിലെ ഭാവി നഗരമായ നിയോമിൽ രാജ്യത്തിൻ്റെ തീരദേശ പവിഴപ്പുറ്റുകളെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ഒരു വൻ പദ്ധതി തയ്യാറാകുന്നു. സുസ്ഥിരതയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടിയുള്ള നിയോമോന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതിയിൽ കാണുന്നത്.
നിയോമിൽ പവിഴപ്പുറ്റുകളുടെ ആദ്യ നഴ്സറി ഇതിനകം പ്രവർത്തനക്ഷമമാണ്. രണ്ടാമത്തെത് പുരോഗമിക്കുന്നു. നിലവിലുള്ള നഴ്സറി പ്രതിവർഷം 40,000 പവിഴപ്പുറ്റുകളെ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 2025 ഡിസംബറോടെ അതിൻ്റെ ശേഷി പ്രതിവർഷം 400,000 പവിഴങ്ങളായി വികസിപ്പിക്കാനാണ് പദ്ധതി.