Search
Close this search box.

സൗദി അറേബ്യയിൽ വിജയം നേടി പരുത്തികൃഷി

cotton cultivation

റിയാദ്- സൗദി അറേബ്യയിലും പരുത്തികൃഷി വിജയകരമാണെന്ന് പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമായ നാസർ അൽശദ്‌വി. സൗദിയിലെ പ്രധാന കാർഷിക മേഖലകളിലൊന്നായ അൽബാഹയിലെ മഖവ ജില്ലയിലെ ശദാ മലയിലാണ് പരുത്തി കൃഷി വിജയകരമായി പരീക്ഷിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഭൂഗർഭ ജലത്തിന്റെ സമൃദ്ധിയും കാരണം അൽബാഹ സൗദിയിലെ കാർഷിക പ്രവിശ്യയായാണ് അറിയപ്പെടുന്നത്.

ഈജിപ്തിൽ മാത്രമേ പരുത്തികൃഷി വിജയിക്കുകയുള്ളൂവെന്ന് ചിലർ വിശ്വസിക്കുന്നു. എന്നാൽ സൗദിയുടെ തെക്ക് ഭാഗത്തെ ചില മലകളിൽ പരുത്തികൃഷിക്ക് അനുയോജ്യമായ മണ്ണാണുള്ളത്. ശദാ മലയിൽ ഒരു കാലത്ത് പരുത്തി കൃഷിയുണ്ടായിരുന്നുവെന്നും വീടിന് മുന്നിലെ കൃഷി ഭൂമിയിൽ ധാരാളം നട്ടുപിടിപ്പിച്ചിരുന്നുവെന്നും ശേഷം അത് നൂൽക്കാറുണ്ടായിരുന്നുവെന്നും തന്റെ മുത്തശ്ശി പിതാവിനോട് പറയുന്നത് താൻ കേട്ടിരുന്നുവെന്നും അതാണ് ഈ പരീക്ഷണത്തിന് ഹേതുവായതെന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റ് കാർഷിക വിളകളേക്കാൾ കൂടുതൽ ജലസേചനമോ പ്രത്യേക പരിചരണമോ പരുത്തിയ്ക്ക് ആവശ്യമില്ല. പരുത്തി ചെടിയുടെ ഉയരം നാലു മീറ്റർ ഉയരത്തിലെത്തുമെന്നും വർഷം മുഴുവനും ഉത്പാദിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചിലയിനം പരുത്തി ചെറിയ ചെടിയായിരിക്കും. അത് കൂടുതൽ നീണ്ടുവളരില്ല. അൽഉഥബ് എന്ന് പറയപ്പെടുന്ന ഇവ തെക്ക് ഭാഗത്തെ ചില മലകളിൽ വളരുന്നുണ്ട്. ഏത് കാലാവസ്ഥയോടും ഇണങ്ങുമെന്നതാണ് പരുത്തിച്ചെടിയുടെ പ്രത്യേകത.
അൽബാഹയിലെ കാർഷിക വകുപ്പിന്റെ പൂർണപിന്തുണയും കൃഷിക്കുണ്ടായിരുന്നു. ഇത് ഇവിടുത്തെ കൃഷിക്ക് വലിയ സഹായകമാണ്. വിവിധയിനം പഴങ്ങളും പച്ചക്കറികളുമടക്കമുള്ള കാർഷിക വിളകൾ ധാരാളമുള്ള പ്രദേശമാണ് അൽബാഹ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!