സൗദി അറേബ്യയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരി ച്ച നിലയിൽ കണ്ടെത്തി

couple died in saudi

അൽ ഖസീം: സൗദി അറേബ്യയിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപമുള്ള ഉനൈസയിലാണ് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്, ഭാര്യ പ്രീതി തുടങ്ങിയവരാണ് മരിച്ചത്. കൊല്ലം സ്വദേശിനിയാണ് പ്രീതി.

ശരത് ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ, ഫോണിൽ കിട്ടാതെ ആയതോടെ അന്വേഷിച്ച് ഫ്ളാറ്റിലെത്തി. പൂട്ടിയ നിലയിലുള്ള വാതിലുകൾ പൊലീസ് സഹായത്തോടെ തകർത്ത് അകത്തു കയറിയപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എന്താണ്മരണകാരണമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

നാലു വർഷങ്ങൾക്ക്് മുൻപാണ് ശരതും പ്രീതിയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. രണ്ട് മാസങ്ങൾക്ക് മുൻപാണ് പ്രീതി ശരതിനൊപ്പം സൗദിയിലെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!