ഗ്ലോബൽ വുമൺ മാഗസിന്റെ മുഖചിത്രമായി ഹെർ ഹൈനസ് സയ്യിദ ബസ്മ അൽ സെയ്ദ്

her highness sayyida

മസ്‌കറ്റ്: യുകെ ആസ്ഥാനമായുള്ള ‘ഗ്ലോബൽ വുമൺ മാഗസിന്റെ’ മുഖചിത്രമായി വിസ്‌പേഴ്‌സ് ഓഫ് സെറിനിറ്റിയുടെ സ്ഥാപകയായ ഹെർ ഹൈനസ് സയ്യിദ ബസ്മ അൽ സെയ്ദ്.

‘എ റോയൽ ലീഡിംഗ് ബൈ എക്സാമ്പിൾ’ എന്ന തലക്കെട്ടിൽ ഒരു സമൂഹ നേതാവെന്ന നിലയിലും മാനസികാരോഗ്യ വിദഗ്ധയെന്ന നിലയിലും സയ്യിദ് ബസ്മ വഹിച്ച പ്രധാന പങ്ക് മാഗസിൻ എടുത്തുകാട്ടുന്നു.

ലണ്ടനിൽ നടക്കുന്ന ആഗോള വനിതാ ഉച്ചകോടി 2023 ൽ സയ്യിദ ബസ്മ പങ്കെടുക്കും. പ്രശസ്ത പ്രഭാഷകൻ ദീപക് ചോപ്രയ്‌ക്കൊപ്പം, സയ്യിദ ബസ്മ ഉച്ചകോടിയിൽ വിശിഷ്ട പ്രഭാഷകരോടൊപ്പം അവരുടെ അറിവും വൈദഗ്ധ്യവും പങ്കിടുകയും ചെയ്യും. ജൂലൈ 15 മുതൽ 16 വരെയാണ് ആഗോള വനിതാ ഉച്ചകോടി നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!