റിയാദ്: സൗദിയിൽ ബുധനാഴ്ച 270 പുതിയ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. തൽഫലമായി, പാൻഡെമിക്കിന്റെ കാലയളവിൽ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 833,245 ആയി ഉയർന്നു.
പുതിയ അണുബാധകളിൽ 100 പേർ റിയാദിലും 29 പേർ ജിദ്ദയിലും 16 പേർ ദമാമിലുമാണ് രേഖപ്പെടുത്തിയത്. മറ്റ് പല നഗരങ്ങളിലും 10 ൽ താഴെ പുതിയ കേസുകൾ വീതം രേഖപ്പെടുത്തി. രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 9,630 ആയതായി ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചു.
COVID-19 ൽ നിന്ന് 125 രോഗികൾ സുഖം പ്രാപിച്ചത്തോടെ പാൻഡെമിക്കിന്റെ കാലയളവിൽ രാജ്യത്ത് സുഖം പ്രാപിച്ചവരുടെ എണ്ണം 818,920 ആയി. 4,695 കോവിഡ് -19 കേസുകൾ ഇപ്പോഴും സജീവമാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,610 പിസിആർ ടെസ്റ്റുകൾ നടത്തിയെന്നും, മൊത്തം എണ്ണം 45 ദശലക്ഷത്തിലധികം എത്തിയതായും മന്ത്രാലയം അറിയിച്ചു. നിലവിലെ കേസുകളിൽ 78 രോഗികളുടെ നില ഗുരുതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ ആരംഭിച്ചതിന് ശേഷം 69.5 ദശലക്ഷത്തിലധികം COVID-19 വാക്‌സിൻ ഡോസുകൾ നൽകപ്പെട്ടു, 25 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണ്ണമായും വാക്സിനേഷൻ ലഭിച്ചതായും മന്ത്രാലയം സ്ഥിതീകരിച്ചു.