റിയാദ്- റിയാദിലെ കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ താത്കാലികമായി അടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ഈ നടപടി. എല്ലാ പരിശോധന കേന്ദ്രങ്ങളും അടചിട്ടില്ല എന്നും പകരം ചില കേന്ദ്രങ്ങള്‍ ഏതാനും മാസങ്ങള്‍ കൂടി നിലനിര്‍ത്തുമെന്നും അധികൃതർ വ്യക്തമാക്കി.
കോവിഡ് പരിശോധനക്കും ചികിത്സക്കുമായി ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യമന്ത്രാലയം തുറന്നിരുന്ന തഥ്മന് ക്ലിനിക്കുകളെല്ലാം കഴിഞ്ഞ വര്‍ഷം അടച്ചുപൂട്ടിയിരുന്നു. വാക്സിന് അടക്കമുള്ള പ്രതിരോധമാര്‍ഗങ്ങള്‍ എല്ലാവരും സ്വീകരിച്ചുവെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരുന്നു ഈ നടപടി സ്വീകരിച്ചത്.