മദീന – കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മദീനയിലെ തൈബ കൊട്ടാരത്തിൽ വെച്ച് പ്രമുഖ ഇസ്ലാമിക പണ്ഡിതന്മാരും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
കിരീടാവകാശിയെ വ്യക്തിപരമായി അഭിവാദ്യം ചെയ്യാനുള്ള ബഹുമതി സദസ്സിനു ലഭിച്ചു. മദീന അമീർ പ്രിൻസ് സൽമാൻ ബിൻ സുൽത്താൻ, ഷെയ്ഖ് അബ്ദുല്ല ബിൻ ഈസ അൽ ഖലീഫ, മദീന മേഖല ഡെപ്യൂട്ടി അമീർ പ്രിൻസ് സൗദ് ബിൻ ഖാലിദ് അൽ ഫൈസൽ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ തുർക്കി ബിൻ മുഹമ്മദ് രാജകുമാരൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.