സൈബര്‍ സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി സൗദി

cyber security campaign

റിയാദ്: സൈബര്‍ സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ. നാഷണല്‍ സൈബര്‍ സക്യൂരിറ്റി അതോറിറ്റിയാണ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

സൈബര്‍ സുരക്ഷയെ കുറിച്ച് അവബോധം വര്‍ധിപ്പിക്കുകയാണ് കാമ്പയിലൂടെ ലക്ഷ്യമിടുന്നത്. സൈബര്‍ സുരക്ഷയുടെ പ്രാധാന്യവും നിര്‍വചനവും, പുതുക്കിയ സൈബര്‍ അപകടസാധ്യകള്‍, സോഷ്യല്‍ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക് ഫിഷിംഗ് രീതികള്‍ എന്നിവയുടെ ബോധവല്‍ക്കരണം കാമ്പയിലൂടെ പ്രത്യേകം നടത്തും. രാജ്യത്തെ എല്ലാ പ്രായക്കാര്‍ക്കിടയിലും സൈബര്‍ സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന് കൂടി കാമ്പയിന്‍ ലക്ഷ്യമിടുന്നുണ്ട്.

ഫീല്‍ഡ് ഇവന്റുകള്‍, മൊബൈല്‍ എക്‌സിബിഷനുകള്‍, ബോധവല്‍ക്കരണ സന്ദേശങ്ങളും കിറ്റുകളുടെയും വിതരണം എന്നിവ കാമ്പയിന്‍ കാലയളവില്‍ നിര്‍വ്വഹിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!