ഹൈവേയില്‍ മാതാപിതാക്കള്‍ പെണ്‍ കുട്ടിയെ മറന്നു പോയി. ഒടുവിൽ പോലീസ് രക്ഷകരായി. റിയാദ് ദമാം ഹൈവേയിലാണ് സംഭവം.
ദമാമില്‍ നിന്ന് റിയാദിലേക്ക് വരികയായിരുന്ന സൗദി കുടുംബം വഴിയരികില്‍ കാര്‍ നിര്‍ത്തിയതായിരുന്നു. അതിനിടയില്‍ പിന്‍സീറ്റിലായിരുന്ന കുട്ടി പുറത്തിറങ്ങി. ഇക്കാര്യം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. പിന്നീട് യാത്ര തുടര്‍ന്ന അവര്‍ വഴിയില്‍ വെച്ചാണ് കുട്ടി കാറിലില്ലെന്ന് അറിഞ്ഞത്. ഉടന്‍ കിഴക്കന്‍ പ്രവിശ്യയിലെ ഹൈവേ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.
അതിനിടെ അതുവഴിയെത്തിയ പോലീസ് റോഡരികില്‍ നില്‍ക്കുന്ന കുട്ടിക്ക് സംരക്ഷകരായി നിന്നു. തിരിച്ചെത്തിയ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയും ചെയ്തു.