ദമാം: സൗദി അറേബ്യയിലെ ദമാം ജയിലിൽ നിന്ന് മോചിതരായ എട്ട് ഇന്ത്യക്കാർ നാട്ടിലേക്ക് യാത്ര തിരിച്ചു. സംഘത്തിൽ അഞ്ച് മലയാളികൾ ഉൾപ്പെടുന്നുണ്ട്. വ്യത്യസ്ത കേസുകളിൽ ശിക്ഷിക്കപ്പെട്ട് ഒരു വർഷം മുതൽ മൂന്ന് വർഷംവരെ ജയിൽവാസം അനുഭവിച്ചവരാണ് ജയിൽ മോചിതരായത്.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണു മോചിതരായ മലയാളികൾ. തമിഴ്‌നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ബാക്കിയുള്ളവർ. ഒരു മാസം മുതൽ രണ്ടു വർഷം വരെ ശിക്ഷിക്കപ്പെട്ടവരാണ് സംഘത്തിലുള്ളത്. എന്നാൽ, ശിക്ഷാകാലാവധി കഴിഞ്ഞിട്ടും മോചനനടപടികൾ പൂർത്തിയാക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.