സൗദിയിൽ വിവിധ പ്രവിശ്യകളിൽ അഞ്ചു കൊലക്കേ സ് പ്രതികൾക്ക് വധശി ക്ഷ നടപ്പാക്കി

court

അബഹ – സൗദിയിൽ വിവിധ പ്രവിശ്യകളിൽ കൊലക്കേസ് പ്രതികളായ അഞ്ചു പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭാര്യയെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തബൂക്കിൽ വധശിക്ഷ നടപ്പാക്കി. സൗദി വനിത ഹുമൈദ ബിൻത് ഹംദാൻ അൽഅംരിയെ കൊലപ്പെടുത്തിയ അബ്ദുല്ല ബിൻ ഖുറൈസ് ബിൻ ഖിദ്ർ അൽയസീദിക്ക് ആണ് ശിക്ഷ നടപ്പാക്കിയത്. സൗദി പൗരൻ അബ്ദുൽ കരീം ബിൻ സഈദ് അൽബലവിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയ മാസിൻ ബശീർ ബിൻ ഹമൂദ് അൽബലവിക്കും തബൂക്കിൽ വധശിക്ഷ നടപ്പാക്കി.

സൗദി പൗരൻ ഇമാദ് ബിൻ മർസൂഖ് അൽമുതൈരിയെ തർക്കത്തെ തുടർന്ന് കുത്തിക്കൊലപ്പെടുത്തിയ മിത്അബ് ബിൻ നാസിർ അൽഉതൈബിക്ക് റിയാദിൽ വധശിക്ഷ നടപ്പാക്കി. സൗദി പൗരൻ ബക്‌രി ബിൻ അബൂഫറാജ് ബിൻ മുഹമ്മദ് അൽസഹ്‌ലിയെ തർക്കത്തെ തുടർന്ന് അടിച്ചുകൊലപ്പെടുത്തിയ ഹസൻ ബിൻ ബക്‌രി ബിൻ മുഹമ്മദ് അൽസഹ്‌ലിക്ക് ജിസാനിലും സൗദി പൗരൻ മുഹമ്മദ് ബിൻ വാകിദ് ബിൻ ശായിഖ് അൽഹാരിസിയെ തർക്കത്തെ തുടർന്ന് വെടിവെച്ചു കൊലപ്പെടുത്തിയ ദഖീലുല്ല ബിൻ ആയിദ് ബിൻ ദഖീലുല്ല അൽഹലാഫിക്ക് അസീറിലുമാണ് ശിക്ഷ നടപ്പാക്കിയത്.’

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!