റിയാദ്: സൗദിയിൽ ഒരാളുടെ വധശിക്ഷ നടപ്പിലാക്കി. ഭീകരപ്രവർത്തനം നടത്തിയ സൗദി പൗരനായ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ അലി അൽ അബു അബ്ദുല്ലയുടെ വധശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയത്.
കിഴക്കൻ പ്രവിശ്യയിലെ ഒരു ഗവർണ്ണറേറ്റിൽ സുരക്ഷാ പട്രോളിങ് സംഘത്തിന് നേരെ വെടിയുതിർത്തതിനാണ് സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ഇയാൾ ഭീകരനാണെന്ന് കോടതിയിൽ തെളിഞ്ഞതിനെ തുടർന്നാണ് വധശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടത്.
സുപ്രീം കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ശരിയത്ത് കോടതി വിധി ശരിവയ്ക്കുകയും അന്തിമമായി രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതിനെ തുടർന്നാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.