ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തും- സൗദി റെയിൽവേ

റിയാദ്: ട്രെയിനിൽ മാന്യമല്ലാതെ പെരുമാറുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി സൗദി റെയിൽവേ. സീറ്റിൽ കാൽ വച്ച് ഇരിക്കുന്നത്, പുകവലി, മറ്റു തരത്തിലുള്ള അനാദരവ് തുടങ്ങിയ പെരുമാറ്റങ്ങൾക്ക് പിഴ നൽകേണ്ടി വരുമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സീറ്റിൽ കാൽ കയറ്റി വെച്ച് ചവിട്ടിയിരിക്കുന്നതോ, പാദം കുത്തിയിരിക്കുകയോ ചെയ്യുന്നതിന് 400 റിയാൽ പിഴ നൽകേണ്ടി വരും.

ട്രെയിനിന്റെ വാതിലൂടെയോ ജനാലയിലൂടെയോ കയ്യോ കാലോ മറ്റ് ശരീരഭാഗങ്ങളോ പുറത്തിട്ടു യാത്രചെയ്യുന്നതും നിയമ ലംഘനമാണ്. ഇതിന് 400 റിയാൽ പിഴ ശിക്ഷയായി ലഭിക്കും. സീറ്റുകളിൽ ബാഗുകളും കെട്ടുകളും സാധനങ്ങളും വച്ചാൽ ആദ്യ തവണ 100 റിയാലും രണ്ടാം തവണ 200 റിയാലും പിഴയായി നൽകും.

അധികൃതർ ആവശ്യപ്പെടുമ്പോൾ ഐഡന്റിറ്റി കാർഡ് കാണിക്കാൻ വിസമ്മതിച്ചാൽ യാത്രക്കാരെ ട്രെയിനിൽ നിന്ന് പുറത്താക്കും. ഇൻറർസിറ്റി യാത്രകളിൽ നിന്ന് ഇറങ്ങുമ്പോൾ ലംഘനം ബന്ധപ്പെട്ട സ്റ്റേഷനിലെ പൊലീസിന് റഫർ ചെയ്യുകയും ചെയ്യും. ട്രെയിനിൽ പുകവലി നിരോധനം ലംഘിക്കുന്നവർക്ക് 200 റിയാൽ പിഴയാണ് ശിക്ഷയായി ലഭിക്കുക.

ട്രെയിനിലോ സ്റ്റേഷനുകളിലോ റെയിൽവേ സൗകര്യങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള സൈക്കിളുകളോ സ്‌കേറ്റുകളോ സ്‌കേറ്റ്‌ബോർഡുകളോ ഉപയോഗിക്കുന്നതിന് 200 റിയാൽ പിഴ ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!