റിയാദ്- ഡീസലിന് സൗദി അറേബ്യയില്‍ ലിറ്ററിന് 40 ഹലല വര്‍ധിച്ചതായി സൗദി അറാംകോ അറിയിച്ചു. ഒരു ലിറ്ററിന് ഇതുവരെ 75 ഹലലയായിരുന്നത് ഇന്ന് മുതല്‍ ഒരു റിയാലും 15 ഹലലയുമായി ഉയര്‍ന്നു. മറ്റു പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയില്‍ മാറ്റമില്ല. അറാംകോയുടെ വെബ്‌സൈറ്റില്‍ 91 പെട്രോളിന് 2.18 റിയാല്‍, 95ന് 2.33 റിയാല്‍, ഡീസലിന് 1.15 റിയാല്‍, പാചകവാതകത്തിന് 95 ഹലല, മണ്ണെണ്ണക്ക് 93 ഹലല എന്നിങ്ങനെയാണ്.