Search
Close this search box.

ലൈസൻസില്ലാത്ത ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തിയ 14 അംഗ ത ട്ടിപ്പ് സംഘം അറ സ്റ്റിൽ

public prosecution

റിയാദ്- പൗരന്മാരെ കബളിപ്പിച്ച് ലൈസൻസില്ലാത്ത ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തിയ പൗരന്മാരും പ്രവാസികളും ഉൾപ്പെടുന്ന പതിനാലംഗ തട്ടിപ്പ് സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

സൗദിയിൽ ലൈസൻസില്ലാത്ത ഡിജിറ്റൽ കറൻസികൾ വിപണനം ചെയ്യൽ, ഇരകളിൽ നിന്ന് ബാങ്ക് ട്രാൻസ്ഫർ വഴി പണം സ്വീകരിക്കൽ, ഈ തുക ഡിജിറ്റൽ കറൻസി പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രാൻസ്ഫർ ചെയ്യൽ, മൊബൈൽ ഫോൺ സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യുന്ന ഉപകരണങ്ങൾ കൈവശം വെക്കൽ, നിയമ വിരുദ്ധമായി സിം കാർഡുകൾ കൈവശം വെക്കൽ എന്നീ കുറ്റകൃത്യങ്ങൾ പ്രതികൾ നടത്തിയതായി അന്വേഷണങ്ങളിൽ തെളിഞ്ഞതായി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

നിസാര തുകക്ക് വിദേശത്തുള്ള വ്യാജ കമ്പനികളുടെ ഏജന്റുമാരായി പ്രവർത്തിച്ചാണ് സംഘം ഡിജിറ്റൽ കറൻസി വിപണനത്തിലൂടെ തട്ടിപ്പുകൾ നടത്തിയത്. പ്രത്യേക ഇലക്‌ട്രോണിക് ഉപകരണങ്ങളും പ്രോഗ്രാമുകളും വഴി കോളുകൾ കടത്തിവിട്ട് വിദേശങ്ങളിലുള്ള വ്യാജ കമ്പനി പ്രതിനിധികൾക്ക് സൗദിയിലെ ഇരകളുമായി ആശയവിനിമയം നടത്താൻ തട്ടിപ്പ് സംഘം കൂട്ടുനിന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരായ കുറ്റപത്രം പ്രത്യേക കോടതിയിൽ സമർപ്പിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

അതേസമയം മറ്റുള്ളവരിൽ നിന്ന് പണം തട്ടിയെടുക്കാൻ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!