റിയാദ് – സൗദിയില്‍ രണ്ടു പേരെ കാറിടിച്ച ശേഷം അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ട ഡ്രൈവറെ റിയാദ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് കാറുകള്‍ കൂട്ടിയിടിച്ച ശേഷം പുറത്തിറങ്ങിയ രണ്ടു പേരെയാണ് മൂന്നാമത്തെ കാര്‍ ഇടിച്ചത്. അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും രണ്ടാമന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിയുടെ പിക്കപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രതിയെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി റിയാദ് ട്രാഫിക് പോലീസ് അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.