Search
Close this search box.

സൗദിയിൽ പെരുന്നാൾ ദിവസങ്ങളിൽ ഡ്രൈവ് ചെയ്യുന്നവർക്ക് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി ഗതാഗത മന്ത്രാലയം

saudi traffic

റിയാദ്‌: സൗദിയിൽ പെരുന്നാൾ അവധിക്കാലത്ത് ഡ്രൈവ് ചെയ്യുന്നവർക്ക് ഗതാഗത മന്ത്രാലയം സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. ട്രാഫിക് വിഭാഗം സുരക്ഷിത അവധിക്കാലം എന്ന പേരിൽ പ്രത്യേക ക്യാമ്പയിനിന് തുടക്കംകുറിച്ചിരിക്കുകയാണ് . എട്ടിന മാർഗ്ഗ നിർദ്ദേശങ്ങളുമായാണ് ബോധവൽക്കരണം സംഘടിപ്പിച്ചു വരുന്നത്.

സീറ്റ് ബെൽറ്റ് ധരിക്കുക,വേഗപരിധി പാലിക്കുക, വാഹനത്തിന്റെ ഡോറുകൾ അടക്കുക, ഡ്രൈവിംഗിനിടയിൽ മൊബൈൽ ഉപയോഗിക്കാതിരിക്കുക, കുട്ടികളെ ചൈൽഡ് സീറ്റിൽ മാത്രം ഇരുത്തുക, യാത്രക്ക് മുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കുക തുടങ്ങിയവയാണ് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ. ഒപ്പം വാഹനത്തിന്റെ ടയറുകളും മറ്റു ഉപകരണങ്ങളുടെയും പ്രവർത്തനക്ഷമത ഉറപ്പ് വരുത്തുവാനും, യാത്രക്ക് മുമ്പായി മതിയായ ഉറക്കം ഉറപ്പ് വരുത്തുവാനും അതോറിറ്റി ആവശ്യപ്പെട്ടു. അവധികാലത്ത് രാജ്യത്ത് വാഹനപകടങ്ങളിലും മരണങ്ങളിലും വലിയ വർധനവ് രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബോധവൽക്കരണം ശക്തമാക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!