റിയാദ് – സൗദിയിലെ ആദ്യ ഡ്രോൺ നിർമാണ ഫാക്ടറി റിയാദിൽ പ്രവർത്തനം ആരംഭിച്ചു. ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് പിന്തുണയോടെ ഇൻട്രാ ഡിഫൻസ് ടെക്‌നോളജീസ് കമ്പനിയാണ് ഡ്രോൺ ഫാക്ടറി തുടങ്ങിയത്.
പ്രതിവർഷം 120 ഡ്രോണുകൾ നിർമിക്കാനുള്ള ശേഷിയാണ് ഫാക്ടറിക്കുള്ളത്. ഇത്തരം നൂതന സാങ്കേതികവിദ്യകൾക്ക് വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാനുള്ള ശേഷി പുതിയ ഫാക്ടറി വർധിപ്പിക്കും. 25 മീറ്റർ വരെ നീളമുള്ള ഡ്രോണുകൾ നിർമിക്കാൻ ഫാക്ടറിക്ക് ശേഷിയുണ്ട്.







