റിയാദ്: യു.എ.ഇയിൽ നിന്നുള്ള വ്യവസായ പ്രമുഖരും ബിസിനസ് രംഗത്തുള്ളവരും സൗദിയിലെത്തി. നിക്ഷേപാവസരം മനസ്സിലാക്കുന്നതിന് വേണ്ടിയാണ് വ്യവസായികൾ സൗദിയിലെത്തിയത്. യു.എ.ഇയിലെ ഐ.പി.എക്ക് കീഴിലുള്ള വ്യവസായ സംഘമാണ് സൗദിയിലെത്തിയത്.
യു.എ.ഇയിലെ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷന് കീഴിലുള്ള ക്ലസ്റ്റർ ഫോറിന് കീഴിലാണ് സൗദിയിലേക്ക് നിക്ഷേപ ടൂറിസ പഠനയാത്ര സംഘടിപ്പിച്ചത്. യു.എ.ഇയിലെ പ്രമുഖ മലയാളി നിക്ഷേപകരും സൗദിയിലെ നിക്ഷേപകരുമാണ് ചർച്ചയുടെ ഭാഗമായത്. സൗദിയിലെ മാറിയ സാഹചര്യം, നിക്ഷേപ മന്ത്രാലയവുമായുള്ള ചർച്ച, സൗദി ചേംബറുമായുള്ള സഹകരണം എന്നിവയായിരുന്നു ലക്ഷ്യം.
നിക്ഷേപ മന്ത്രാലയ അനുമതിയോടെ സംരംഭകരുടെ സംഘത്തെ സൗദിയിൽ കൊണ്ടുവരുന്നത് നേട്ടമായാണ് അനലറ്റിക്സ് ഗ്രൂപ്പ് കാണുന്നത്.