റിയാദ്: മെയ് 27 ചൊവ്വാഴ്ച വൈകുന്നേരം ദുൽഹജ്ജ് മാസപ്പിറവി കാണാൻ രാജ്യത്തുടനീളമുള്ള എല്ലാ മുസ്ലീങ്ങളോടും ആഹ്വാനം ചെയ്ത് സൗദി സുപ്രീം കോടതി. ഉമ്മൽഖുറ കലണ്ടർ പ്രകാരം മെയ് 27 ദുൽഖഅദ് 29 ആണ്.
നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ വഴിയോ മാസപ്പിറവി കാണുന്നവർ ആ വിവരം അടുത്തുള്ള കോടതിയെ അറിയിക്കുകയും അവരുടെ സാക്ഷ്യം രജിസ്റ്റർ ചെയ്യുകയും ചെയ്യണം. മാസപ്പിറവി കണ്ട ആളെ അടുത്തുള്ള കോടതിയിൽ എത്തിക്കാൻ സഹായിക്കണമെന്നും സൗദി സുപ്രീം കോടതി ആവശ്യപ്പെട്ടു.