ഇ- പാസ്പോർട്ട് ഗേറ്റ് സംവിധാനവുമായി നിയോം വിമാനത്താവളം. അന്താരാഷ്ട്ര യാത്രക്കാരുടെ യാത്രാ നടപടിക്രമങ്ങൾ എളുപ്പം പൂർത്തിയാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ബയോമെട്രിക് ഇ-പാസ്പോർട്ട് സ്കാനറുകളും ഉയർന്ന റെസല്യൂഷനുള്ള ക്യാമറകളുമുപയോഗിച്ചുള്ള സേവനമാണ് ഇവിടെയുണ്ടാവുക. യാത്രക്കാർക്ക് നടപടികൾ സ്വയം പൂർത്തിയാക്കാൻ ഇത് വഴി സാധിക്കും. ജവാസത്ത്, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ), നാഷനൽ ഇൻഫർമേഷൻ സെൻ്റർ തുടങ്ങിയ സർക്കാർ ഏജൻസികളും നിയോമും തമ്മിൽ സഹകരിച്ചാണിത് നടപ്പാക്കുന്നത്.