തീർഥാടകരുടെ ഇ-പേയ്‌മെന്റ് സൗദി സംവിധാനങ്ങളുമായി ബന്ധിപ്പിക്കും; ഡോ. തൗഫീഖ് അൽ റബിയ

e payments

ജിദ്ദ – തീർഥാടകർക്കുള്ള ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളെ രാജ്യത്ത് നിലവിലുള്ള സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് മന്ത്രാലയം പഠനങ്ങൾ നടത്തി വരികയാണെന്ന് ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന വാർഷിക ക്രിയേറ്റീവ് മേക്കേഴ്സ് ഫോറം ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൗദി നാഷണൽ ബാങ്കുമായി സഹകരിച്ച് സംഘടിപ്പിച്ച ബിസിനസ് ആക്‌സിലറേറ്റർ പ്രോഗ്രാമിൽ നിന്നുള്ള ബിരുദധാരികളുടെ ആദ്യ ഗ്രൂപ്പിനായി മന്ത്രാലയം തിങ്കളാഴ്ച വാർഷിക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. സർഗ്ഗാത്മകത, നവീകരണം, സംരംഭകത്വം എന്നിവയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി “മാറ്റം, സ്വാധീനം, സുസ്ഥിരത” എന്ന പ്രമേയത്തിലാണ് ചടങ്ങ് നടന്നത്. ചടങ്ങിൽ 20 സ്റ്റാർട്ടപ്പുകളും ക്രിയേറ്റീവ് പ്രോജക്ടുകളും പ്രദർശിപ്പിച്ചു.

ഇലക്ട്രോണിക് പേയ്‌മെന്റ് സേവനത്തിന്റെ വെല്ലുവിളി പോലുള്ള സാങ്കേതികമോ അല്ലാത്തതോ ഉൾപ്പെടെ നിരവധി മേഖലകളിൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ താൽപ്പര്യം അൽ-റബിയ എടുത്തുകാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!