റിയാദ്: റിയാദ് മെട്രോയിൽ ഇനി യാത്രക്കാർക്ക് ഇലക്ട്രിക് സ്കൂട്ടർ സേവനവും ലഭ്യമാകും. ബ്ലൂ ലൈനിൽ വിവിധ ഇടങ്ങളിൽ ഇ- സ്കൂട്ടറുകൾ വാടകയ്ക്ക് ലഭിക്കുന്ന സൗകര്യമൊരുക്കി എന്ന് റിയാദ് പബ്ലിക് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു.
ഡോ സുലൈമാൻ അൽ ഹബീബ് സ്റ്റേഷന്റെ നാലു കവാടങ്ങളിലും സ്കൂട്ടറുകൾ ലഭിക്കും. അൽ മറൂജ് സ്റ്റേഷൻ, അൽ വുറൂദ് സ്റ്റേഷൻ, കിങ് ഫഹദ് ഡിസ്ട്രിക്ട് സ്റ്റേഷൻ, അൽ ഉറൂബാ സ്റ്റേഷൻ, അലീന്മാ ബാങ്ക് സ്റ്റേഷൻ, ബാങ്ക് അൽ ബിലാദ് സ്റ്റേഷൻ, കിങ് ഫഹദ് ലൈബ്രറി സ്റ്റേഷൻ, മിനിസ്ട്രി ഓഫ് ഇന്റീരിയർ സ്റ്റേഷൻ തുടങ്ങിയവിടങ്ങളിലാണ് ഈ സ്കൂട്ടുകൾ വാടകക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.