റിയാദ് – പുതുതായി എട്ട് രാജ്യങ്ങൾക്ക് കൂടി ഇലക്‌ട്രോണിക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് സൗദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു.
അസർബൈജാൻ, അൽബേനിയ, ഉസ്‌ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ജോർജിയ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾക്കാണ് പുതുതായി ഇലക്‌ട്രോണിക് ടൂറിസ്റ്റ് വിസ അനുവദിച്ചത്.
ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് രാജ്യത്തേക്കുള്ള ടൂറിസ്റ്റ് വിസയ്ക്ക് ഇലക്ട്രോണിക് അല്ലെങ്കിൽ കെഎസ്എ അന്താരാഷ്ട്ര തുറമുഖങ്ങളിൽ അപേക്ഷിക്കാവുന്നതാണ്. ടൂറിസ്റ്റ് വിസയിലൂടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാനും ഉംറ നിർവഹിക്കാനും സാധിക്കുന്നു.
എല്ലാ സമയത്തും ഐഡികൾ കൈവശം വയ്ക്കുന്നത് ഉൾപ്പെടെ, രാജ്യത്തായിരിക്കുമ്പോൾ ബാധകമായ എല്ലാ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും ടൂറിസ്റ്റുകൾ പാലിക്കണമെന്ന് ടൂറിസ്റ്റ് വിസ ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.
അതേസമയം ഹജ്ജ് സീസണിൽ ഹജ്ജ് അല്ലെങ്കിൽ ഉംറ നിർവഹിക്കാൻ ടൂറിസ്റ്റ് വിസ അനുവദിക്കുന്നില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.