റിയാദ് – ബ്രിട്ടനിലെയും നോർത്തേൺ അയർലണ്ടിലെയും പൗരന്മാർക്ക് സൗദിയിലേയ്ക്ക് പ്രവേശിക്കുന്നതിന് സൗദി വിദേശകാര്യ മന്ത്രാലയം ഇലക്ട്രോണിക് വിസ (ഇവിഡബ്ല്യു) സൗകര്യം ആരംഭിച്ചു. ഇതിലൂടെ സൗദി അറേബ്യ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ ബ്രിട്ടീഷ് പൗരന്മാർക്കും ഇനി യാത്രയ്ക്ക് മുൻകൂറായി വിസിറ്റ് വിസ നേടേണ്ടതില്ല.
ബിസിനസ്സ്, ടൂറിസം, പഠനം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷുകാർക്ക് ഇളവ് അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. ആറ് മാസം വരെ തങ്ങുന്നതിന് ഒരൊറ്റ എൻട്രിയിൽ സൗദി അറേബ്യ സന്ദർശിക്കാൻ ഇലക്ട്രോണിക് വിസ സഹായകമാകും.
വിദേശകാര്യ മന്ത്രാലയത്തിലെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോമിൽ നിന്ന് നിയുക്ത അപേക്ഷ പൂരിപ്പിച്ച് രാജ്യത്തേക്കുള്ള യാത്രാ തീയതിക്ക് 90 ദിവസം മുതൽ 48 മണിക്കൂറിനകം അപേക്ഷ സമർപ്പിക്കാൻ കഴിയുമെങ്കിൽ ഇളവ് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. . അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനുള്ളിൽ ഇ-മെയിൽ വഴി ഗുണഭോക്താവിന് വിസ അംഗീകാരം ലഭ്യമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.